Sunday, August 27, 2017

The story of our Samsung owner malayalam നമ്മുടെ സാംസങിന്റെ കഥ .

ഹാൻ നദിയിലെ അത്ഭുതം: മത്സ്യ പച്ചക്കറിയി വ്യാപാരത്തിൽന്നു തുടങ്ങി ഇന്നുകാണുന്ന നമ്മുടെ സാംസങിന്റെ കഥ .
***********************************************


"മൂന്നു നക്ഷത്രങ്ങൾ " എന്ന കൊറിയൻ വാക്കിൽനിന്നുത്ഭവിച്ച "സാംസങ് " ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിൽക്കുന്ന കമ്പനിയാണ് കൂടാതെ ലോകത്ത് മൊത്തം വിൽക്കപ്പെടുന്ന സ്മാർട് ഫോണുകളുടെ മൂന്നിൽ ഒരു വിഹിതം സാംസങ്ങിൽനിന്നുള്ളതാണ് .
ഐടി പ്രോഡക്ട് മുതൽ ഇലക്ട്രോണിക്സ് ,ടുറിസം , ഇൻഷുറൻസ് ,കപ്പൽ നിർമാണം \(സാംസങ് ഹെവി ഇൻഡസ്ട്രീ) ആരോഗ്യ സേവനം ,പരസ്യ നിർമാണം (ഷീൽ വേൾഡ് വൈഡ്) ,കെട്ടിട നിർമാണം (ബുർജ് ഖലീഫ ,പെട്രോണാസ് ടവർ തുടങ്ങിയവ അതിൽ ചിലത് ) അമ്യുസ്മെന്റ് പാർക്ക് (സാംസങ് എവർ ലാൻഡ്), റീടൈൽ ഹൈപ്പർ മാർക്കെറ്റുകൾ
ഇന്ന് നമ്മൾകാണുന്ന സാംസങിന്റെ തുടക്കം ബ്യൂങ്-ചുൽ ലീ എന്ന വ്യക്തി ദക്ഷിണ കൊറിയയിലെ ദേഗു എന്ന സ്ഥലത്തു ആരംഭിച്ച ചെറിയൊരു സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടായിരുന്നു . പിന്നീട് .കൊറിയൻ ഉണക്ക മൽസ്യങ്ങൾ,പച്ചക്കറികൾ ,പഴങ്ങൾ ,ന്യൂഡിൽസുകള് എന്നിവ ഉത്പാദിപ്പിച്ചു ബെയ്ജിങ് മന്ജുരിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു പിന്നീട് പഞ്ചസാര ,കമ്പിളി രംഗത്തേക്ക് തിരിഞ്ഞു.
1977 ൽ സാംസങ് -സെന്യോ ഇലക്ട്രോണിക്സ് സ്ഥാപിച്ചാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തുന്നത് .ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്തു ഏറ്റവും വലിയകമ്പനികളിൽ ഒന്നുമാണ് സാംസങ്.
ഹാൻ നദിയിലെ അത്ഭുതം" എന്ന് വിളിക്കുന്നതിൽ ഇവർക്കും ഒരു പങ്കുണ്ട് . കൊറിയയുടെ സാമ്പത്തിക രംഗത്തിന്റെ 17% നിയന്ത്രിക്കുന്നത് ഇവരാണ് ! , ആകെ കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും! സാംസങ് എന്നാൽ കൊറിയൻ ഗവർമെന്റ് തന്നെ ആണെന്ന് ആപ്പിൾ അടക്കമുള്ള അമേരിക്കൻ ബിസിനസ് എതിരാളികൾ ആരോപിക്കുന്നു
1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി.2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി.2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം 38,000 കോടിയായിരുന്നു.